ഇനി ഇന്ത്യന്‍ ടീമിലെത്തിയില്ലെങ്കില്‍ അത് സഞ്ജുവിന്റെ മാത്രം പിഴവ്

18 second read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവുമധികം പിന്തുണയ്ക്കാറുള്ള താരങ്ങളുടെ ഗണത്തിലാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന്റെ സ്ഥാനം. സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം അഭിനന്ദനവുമായി എത്താറുള്ള ഗംഭീര്‍, ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞ കാലത്തെല്ലാം സിലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശവും ഉയര്‍ത്താറുണ്ട്. ഇപ്പോഴിതാ, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു സാംസണിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്‍ 14-ാം സീസണില്‍ സഞ്ജുവിന് സ്ഥിരത പുലര്‍ത്താനാകാതെ പോകുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ വാക്കുകള്‍.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ നിറംമങ്ങിയ താരം, പതിവുപോലെ ‘അസ്ഥിരത’യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുടെ നടുവിലാണ്. ഒന്നുകില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, അല്ലെങ്കില്‍ ഏറ്റവും മോശം പ്രകടനവുമായി പഴി കേള്‍ക്കാറാണ് പതിവെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …