അടൂരില്‍ ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

19 second read

അടൂര്‍ : കെ.എസ്.ആര്‍.ടി.സി. ജങ്ഷനിലെ ബേക്കറിയില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് യൂത്ത്‌കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തെ തുടര്‍ന്ന് ടൗണില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ വിട്ടുകിട്ടണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. അടൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.ജി.കണ്ണന്റെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ രാത്രിയില്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

സംഭവത്തില്‍ ഉമ്മന്‍ ചാണ്ടി എം.ജി.കണ്ണനുമായി സംസാരിച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പ് നല്‍കി. രാത്രി പതിനൊന്നേമുക്കാലോടെ ഡി.സി.സി.പ്രസിഡന്റ് ബാബു ജോര്‍ജ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.ജി.കണ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട എ.എസ്.പി. യുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് എ.എസ്.പി. ഉറപ്പു നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …