പഞ്ചാബ് കിങ്‌സ് സ്വപ്ന വിലയ്ക്ക് സ്വന്തമാക്കിയ തമിഴ്‌നാട് താരം ഷാരൂഖ് ഖാന്‍ ‘അടി തുടങ്ങി’

18 second read

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് സ്വപ്ന വിലയ്ക്ക് സ്വന്തമാക്കിയ തമിഴ്‌നാട് താരം ഷാരൂഖ് ഖാന്‍ ‘അടി തുടങ്ങി’. ഐപിഎലിനു മുന്നോടിയായി പഞ്ചാബ് കിങ്‌സ് 5.25 കോടി രൂപ നല്‍കി സ്വന്തമാക്കിയ ഷാരൂഖ്, വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തമിഴ്‌നാടിന്റെ വിജയശില്‍പിയായി. ഐപിഎലിലെ പഞ്ചാബ് കിങ്‌സിന്റെ സ്വന്തം ഷാരൂഖ് ഖാന്റെ പ്രഹരത്തില്‍ തകര്‍ന്നുവീണതോ, മന്‍ദീപ് സിങ് നയിച്ച പഞ്ചാബ് ടീമും! വിജയ് ഹസാരെ ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മുഖാമുഖത്തിലാണ് തമിഴ്‌നാട് പഞ്ചാബിനെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നേടിയത് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ്. ഗുര്‍കീരത് മാന്റെ സെഞ്ചുറിയും (121 പന്തില്‍ പുറത്താകാതെ 139), പ്രഭ്‌സിമ്രാന്‍ സിങ് (84 പന്തില്‍ 71), സന്‍വീര്‍ സിങ് (53പന്തില്‍ 58) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 121 പന്തില്‍ 14 ഫോറും ഏഴു സിക്‌സും സഹിതമാണ് ഗുര്‍കീരത് 139 റണ്‍െസടുത്തത്. ഒരു ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത ഷാരൂഖ് ഖാന് ബോളിങ്ങില്‍ തിളങ്ങാനായില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …