പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചു: ഗര്‍ഭഛിദ്രത്തിന് വിധേയയായതോടെയാണു വിവരം പുറത്തറിയുന്നത്

16 second read

കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായതോടെയാണു വിവരം പുറത്തറിയുന്നത്. പതിനാറുകാരിയുടെ പിതാവ് നേരത്തെയും പോക്‌സോ കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നീലേശ്വരം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …