ജിദ്ദ/കരിപ്പൂര്‍: ജിദ്ദയില്‍ നിന്ന് 2 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോഴിക്കോട്ടെത്തിയ 3 യാത്രക്കാരില്‍നിന്ന് 1.8 കോടി രൂപയുടെ 2.6 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം ചുങ്കത്തറ സ്വദേശി സുനീര്‍ ബാബുവില്‍നിന്നും പാലക്കാട് എടത്തനാട്ടുകര സ്വദേശി സല്‍മാനില്‍നിന്ന് 1.1 കിലോഗ്രാം വീതം സ്വര്‍ണം കണ്ടെടുത്തു. ഇരുവരും ബാഗേജില്‍ കൊണ്ടുവന്ന ഫാനിന്റെ മോട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇന്നലെ രാവിലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക്കില്‍നിന്ന് 400 ഗ്രാം സ്വര്‍ണവും പിടികൂടി. ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ എ.കെ.സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജി വില്യംസ്, രാധ, ഐസക്, ജ്യോതിര്‍മയ്, ഇന്‍സ്പെക്ടര്‍മാരായ സുധിര്‍, സൗരഭ്, അഭിനവ്, അഭിലാഷ്, വിജില്‍, റഹീസ്, രബിന്ദ്ര, മിനി, ഹെഡ് ഹവില്‍ദാര്‍മാരായ അബ്ദുല്‍ ഗഫൂര്‍, ബിനുമോന് എന്നിവരാണു സ്വര്‍ണം പിടികൂടിയത്.