പതിമൂന്നുകാരന് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 40പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  40പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

ഇതില്‍9 പേര്‍ വിദേശത്തുനിന്നു വന്നവരാണ് (യു.എ.ഇ 5, സൗദി അറേബ്യ 2, ഖത്തര്‍ 1, യു.കെ 1). 28പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക,തെലങ്കാന എന്നിവിടങ്ങില്‍നിന്ന് വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം (ആറ്), കാസര്‍കോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്.1,003പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേര്‍ ചികിത്സയില്‍ തുടരുന്നു. 552 പേര്‍ രോഗമുക്തി നേടി. ആറ് പേര്‍ മരിച്ചു. നിലവില്‍ 1,07832 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1,06940 പേരും ആശുപത്രികളില്‍ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

58,866 സാമ്പുകളില്‍ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8541 എണ്ണം നെഗറ്റീവായി.

 

പത്തനംതിട്ടയില്‍ പതിമൂന്നുകാരന് കോവിഡ്: രോഗികളുടെ എണ്ണം പതിനാറായി: നിരീക്ഷണത്തില്‍ വിടുന്നവരെ കൊണ്ടു പോകുന്നത് തോന്നിയതു പോലെ: രോഗവ്യാപനത്തിന് സാധ്യതയേറുന്നു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. 15 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കുളനട ഉളളന്നൂര്‍ സ്വദേശിയായ 13 കാരന്‍, 13 ന് ഡല്‍ഹിയില്‍ നിന്ന് എത്തിയ റാന്നിപഴവങ്ങാടി, മക്കപ്പുഴ സ്വദേശിയായ 37 കാരന്‍, 13ന് ഡല്‍ഹിയില്‍ നിന്ന് എത്തിയ റാന്നിപഴവങ്ങാടി, മക്കപ്പുഴ സ്വദേശിനി(32) എന്നിവരാണ് ഇന്ന് പോസിറ്റീവായത്. നിലവില്‍ ജില്ലയില്‍ 16 പേര്‍ രോഗികളായിട്ടുണ്ട്. ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 14 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.ജില്ലയില്‍ ആറു കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ആകെ 3700 പേര്‍ നിരീക്ഷണത്തിലാണ്.

അതേ സമയം അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ നിരീക്ഷണത്തിലേക്ക് വിടുന്നതില്‍ ആരോഗ്യ വകുപ്പിന് പാളിച്ച പറ്റുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. ആംബുലന്‍സുകളിലും മിനി ബസിലുമായി ആള്‍ക്കാരെ കുത്തി നിറച്ചാണ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നത്. ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ഇടത്താവളത്തില്‍ വന്നിറങ്ങിയ 80 പേരെ നാല് ആംബുലന്‍സുകളില്‍ കുത്തി നിറച്ച് കൊണ്ടുപോകാനാണ് ശ്രമം നടന്നത്. ഇത് രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച പതിമൂന്നുകാരന് ഇങ്ങനെയയാകണം രോഗം വന്നത് എന്നാണ് സംശയം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്; 40പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമാണ് ആദിശങ്കരന്റെ ജന്മനാടായ കാലടിയുടേത് ;മിന്നല്‍ മുരളി സിനിമയുടെ തുടര്‍ ചിത്രീകരണത്തിനായി സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു നല്‍കും: റോജി.എം.ജോണ്‍ എം.എല്‍.എ

ഒടുവില്‍ അവന്‍ എത്തി ബവ്ക്യൂ ആപ്പ് : ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് ഫെയര്‍കോഡ് ടെക്നോളജീസ് പുറത്തുവിട്ടു

Related posts
Your comment?
Leave a Reply