കോവിഡ്: നഴ്‌സ് ഉള്‍പ്പെടെ 8 മലയാളികള്‍ കൂടി മരിച്ചു: ഇതോടെ, കേരളത്തിനു പുറത്തു മരിച്ച മലയാളികള്‍ 76 ആയി

16 second read

തിരുവനന്തപുരം: കോവിഡ് ബാധിച്ചു ബ്രിട്ടന്‍ (1), യുഎഇ (5), സൗദി അറേബ്യ (1), കുവൈത്ത് (1) എന്നിവിടങ്ങളിലായി 8 മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്തു മരിച്ച മലയാളികള്‍ 76 ആയി. ഇതില്‍ 28 പേര്‍ യുഎഇയിലും 29 പേര്‍ യുഎസിലുമാണ്.

കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന ജോസഫ് (62) ലണ്ടനില്‍ മരിച്ചു. ഓക്‌സ്ഫഡ് ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ ഒരു മാസം മുന്‍പാണ് രോഗം പിടിപെട്ടത്. ഭര്‍ത്താവ് ജോസഫിനു രോഗം ബാധിച്ചിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു.

ഫിലോമിന, ആപ്പാഞ്ചിറ മുടക്കാമ്പുറം കുടുംബാംഗമാണ്. മക്കള്‍: ജിം ജോസഫ് (യുഎസ്), ജെഫി ജോസഫ് (കാനഡ), ജെറിന്‍ ജോസഫ് (യുകെ). മരുമകള്‍: അനു (കുറവിലങ്ങാട്).

മലപ്പുറം കൊളത്തൂര്‍ മൂര്‍ക്കനാട് പൊട്ടിക്കുഴി പറമ്പില്‍ മുസ്തഫ (49), തിരൂര്‍ മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ (62), പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ വീട്ടില്‍ പ്രകാശ് കൃഷ്ണന്‍ (56) എന്നിവര്‍ അബുദാബിയിലും എടപ്പാള്‍ അംശക്കച്ചേരി സ്വദേശി തെക്കുംമുറി താഹിര്‍ (56), കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചന്‍ വരപ്പത്തുകുഴി (58) എന്നിവര്‍ ദുബായിലും മലപ്പുറം പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബൂബക്കര്‍ (59) സൗദി അറേബ്യയിലും കോഴിക്കോട് മാങ്കാവ് സ്വദേശി മഹ്റൂഫ് മാളിയേക്കല്‍ (44) കുവൈത്തിലും മരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …