ഫൈനലില്‍ തോറ്റുതോറ്റ് ആളുകള്‍ ‘സില്‍വര്‍ സിന്ധു’ എന്ന് പരിഹസിച്ചു: പി.വി.സിന്ധു

16 second read

ഹൈദരാബാദ് :തുടര്‍ച്ചയായി ഫൈനലുകളില്‍ തോറ്റതോടെ ഒരു വിഭാഗം ആളുകള്‍ ചാര്‍ത്തിത്തന്ന ‘സില്‍വര്‍ സിന്ധു’ എന്ന വിളിപ്പേര് മനസ്സു മടുപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു. ഈ വിളി മായ്ക്കാനും ഒരു കിരീടം നേടാനും താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി സിന്ധു വെളിപ്പെടുത്തി. 2016ലെ റിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും കലാശപ്പോരില്‍ തോല്‍ക്കാനായിരുന്നു സിന്ധുവിന്റെ വിധി. ഇതോടെയാണ് ‘സില്‍വര്‍ സിന്ധു’ എന്ന വിളിപ്പേര് പതിഞ്ഞത്. പിന്നീട് ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് താന്‍ ആത്മവിശ്വാസം വീണ്ടെടുത്തതെന്നും സിന്ധു വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്റെ കരിയറിലെ മൂന്നാം ഫൈനലായിരുന്നു. അതിനു പുറമെ രണ്ടു തവണ വെങ്കലവും നേടിയിരുന്നു. ഇത്തവണ എന്തു വിലകൊടുത്തും ജയിക്കണമെന്ന് എനിക്ക് വാശിയായിരുന്നു. കാരണം, ഒരു ഫൈനല്‍ വിജയം ഞാന്‍ അത്രയേറെ മോഹിച്ചിരുന്നു. ഒരിക്കല്‍ക്കൂടി സിന്ധു ഫൈനലില്‍ തോറ്റു എന്ന് ആളുകളെക്കൊണ്ട് പറയിക്കാന്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല’ – സിന്ധു വെളിപ്പെടുത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …