പോലീസ് നവീകരണ ഫണ്ടിലെ തിരിമറി മുഖ്യമന്ത്രിയുടെ ഒത്താശയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍;ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിച്ച പദയാത്ര അടൂരില്‍ സമാപിച്ചു

16 second read

അടൂര്‍:പോലീസ് നവീകരണ ഫണ്ടിലെ തിരിമറി മുഖ്യമന്ത്രിയുടെ ഒത്താശയോടെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിച്ച 25 ദിവസം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപനം അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ട കാര്യം സി.ഐ.ജി വ്യക്തമാക്കിയിട്ടും അവ നഷ്ടപ്പെട്ടിട്ടില്ലെന്ന വാദം ജനങ്ങളെ കമ്പളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ മൗലിക അവകാശങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്.ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും, മതനിരപേക്ഷ തത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമായ ഭരണഘടനയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, ആന്റോ ആന്റണി എംപി, മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ പി.ജെ കുര്യന്‍, കെപിസിസി ജന.സെക്രട്ടറിമാരായ പഴകുളം മധു, കെ.ശിവദാസന്‍ നായര്‍, മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, പന്തളം സുധാകരന്‍, എ.സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, ഡിസിസി ജന:സെക്രട്ടറിമാരായ എന്‍.സി മനോജ്, ഏഴംകുളം അജു, എസ്.ബിനു, ബിജു വര്‍ഗ്ഗീസ്, പന്തളം പ്രതാപന്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, ബിജു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …