ഫ്‌ലോറിഡ: അറിയാതെ ചെയ്ത തെറ്റിന് ആറു വയസുകാരിയുടെ ദേഹത്ത് 147 കിലോ (325 പൗണ്ട്) ഭാരമുള്ള സ്ത്രീ കയറിയിരുന്നു. കുടുംബാംഗമായ സ്ത്രീയാണ് കുട്ടിയുടെ ദേഹത്തു കയറിയിരുന്നത്. ഇതിനെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ എത്തുക്കുന്നതിനിടയില്‍ മരിച്ചു. കഴിഞ്ഞ ദിവസം ഫ്‌ലോറിഡായിലായിരുന്നു സംഭവം
അച്ചടക്കം പഠിപ്പിക്കാനാരുന്നുവത്രേ കസേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തില്‍ 325 പൗണ്ട് (147 കിലോ) ഭാരമുള്ള വെറോനിക്ക കയറിയിരുന്നത്. അല്‍പ സമയത്തിനുശേഷം എഴുന്നേറ്റപ്പോള്‍ കുട്ടിയുടെ ശ്വാസോച്ഛ്വാസം നിലച്ചിരുന്നു. ഉടനെ സിപിആര്‍ നല്‍കി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയോടു ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തി വെറോനിക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കു നേരെ നടന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനും, ചൈല്‍ഡ് നെഗ് ലറ്റിനും മാതാപിതാക്കളുടെ പേരിലും പൊലീസ് കേസെടുത്തു. എസ് കാംമ്പിക കൗണ്ടി ജയിലിടച്ച മൂന്ന് പേരില്‍ വെറോനിക്കായെ 12,5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ മരണത്തെക്കുറിച്ചു ഫ്‌ലോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലിസ് അന്വേഷണം ആരംഭിച്ചു.