സൈനിക ഡോക്ടര്‍മാരുടെ സഹായത്താല്‍ ഓടുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം

44 second read

ന്യൂഡല്‍ഹി: സൈനിക ഡോക്ടര്‍മാരുടെ സഹായത്താല്‍ ഓടുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. ഹൗറ എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ആര്‍മി ഡോക്ടര്‍മാരായ ക്യാപ്റ്റന്‍ ലലിതയും ക്യാപ്റ്റന്‍ അമന്‍ദീപും യുവതിക്കു സഹായവുമായി എത്തുകയായിരുന്നു.
ഗുരുദാസ്പുരിലെ 172 സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ലലിതയും അമന്‍ദീപും. മാസം തികയുന്നതിനു മുന്‍പ് ട്രെയിനില്‍ വച്ചു പ്രസവിച്ച യുവതിക്കു എല്ലാ സഹായവും നല്‍കിയത് ഇരുവരും ചേര്‍ന്നാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡിഷനല്‍ ജനറലിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞുമായി ഇരുവരും നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് സൈന്യം അറിയിച്ചു. ഇരുവരെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …