കര്‍ഫ്യൂ ലംഘിച്ചതിന് ബിനോയ് വിശ്വത്തെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു

17 second read

മംഗളൂരു:സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്. ബിനോയ് വിശ്വം അടക്കം എട്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്.

മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്‌സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …