പൊലീസുകാര്‍ 11 മണിക്കൂറായി നടത്തിവന്ന സമരം അവസാനിപ്പിച്ചു

16 second read

ന്യൂഡല്‍ഹി ഡല്‍ഹിയില്‍ പൊലീസുകാര്‍ 11 മണിക്കൂറായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. പൊലീസ് നേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. പരുക്കേറ്റ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ 25000 രൂപ നഷ്ടപരിഹാരം നല്‍കും. പൊലീസിനെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉറപ്പാക്കും. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും നേതൃത്വം ഉറപ്പു നല്‍കി. പൊലീസുകാരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.

വൈകിട്ടു ലഫ്റ്റനന്റ് ഗവര്‍ണറുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന അനുനയശ്രമം പരാജയപ്പെട്ടിരുന്നു. വാഹനനിയന്ത്രണത്തിനു പൊലീസ് ഇല്ലാത്തതിനാല്‍ പലയിടത്തും വന്‍ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കേരള ഐപിഎസ്, ഡല്‍ഹി ഐഎഎസ് അസോസിയേഷനുകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, ഹരിയാന പൊലീസ് സംഘടനകളും സമരത്തിനു പിന്തുണയുമായി എത്തി. പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊലീസുകാര്‍ സമരം നടത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …