തുവയൂര്‍ എസ്ബിഐ എ. ടി. എമ്മിന് പുതിയ ‘ കാവല്‍ക്കാരന്‍ ‘ : പണം നിറക്കാനും, പണം എടുക്കാനും ആളുകള്‍ എത്തുമ്പോള്‍ ‘കാവല്‍’ നല്‍കി ‘ ‘തനി നാടന്‍ പട്ടി

18 second read

അടൂര്‍: കടമ്പനാട് തുവയൂരിലെ എസ്. ബി.ഐ. എ. ടി. എമ്മിന് സുരക്ഷ ഒരുക്കുകയാണ് പുതിയ ‘കാവല്‍ക്കാരന്‍’ . പണം നിറക്കാന്‍ കമ്പനി ജീവനക്കാര്‍ എത്തിയപ്പോഴും, പണം എടുക്കാന്‍ ആളുകള്‍ എത്തുമ്പോഴും ഈ ‘ഉദ്യോഗസ്ഥന്‍’ കാവല്‍ ഒരുക്കുന്നു. അടൂര്‍ -ശാസ്താംകോട്ട സംസ്ഥാനപാതയില്‍ കടമ്പനാട്- തുവയൂര്‍ എ. ടി. എം ശാഖയിലാണ് ‘തെരുവുനായ ‘ സുരക്ഷ ഒരുക്കിയത്. ഉച്ചയോടെ എ. ടി. എം ശാഖയില്‍ നിലയുറപ്പിച്ച തെരുവുനായ കമ്പനി ജീവനക്കാര്‍ പണം നിറക്കാന്‍ എത്തിയപ്പോഴും അവിടെ തന്നെ നിലയുറപ്പിച്ച നായയെ എ. ടി.എമ്മിന് പുറത്തേക്ക് ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പണം നിറച്ച് ജീവനക്കാര്‍ മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ആളുകള്‍ എ. ടി. എം ഉപയോഗിക്കാന്‍ എത്തിയപ്പോഴും നായ അവിടെ തന്നെ നിലയുറപ്പിക്കുകയാണ് ചെയ്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …