സ്ത്രീകളുടെ ആര്‍ത്തവകാല സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം: ഒരു പാഡ് ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 1 രൂപക്ക്

16 second read

ഡല്‍ഹി: സ്ത്രീകളുടെ ആര്‍ത്തവകാല സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന സുവിധ സാനിറ്ററി പാഡുകളുടെ വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുറച്ചു.2.50 രൂപ വിലയുള്ള ഒരു പാഡ് ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 1 രൂപയ്ക്കാണ് ലഭ്യമാവുന്നത്. ഓഗ്സ്ത് 27 മുതലാണ് പുതുക്കിയ വിലയില്‍ സുവിധ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയത്.

നാല് പാഡുകളടങ്ങിയ ഒരു പാക്കറ്റിന് 10 രൂപയാണ് നേരത്തെയുള്ളവില. രാജ്യത്തെ 5500 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ഇത് പാക്കറ്റ് ഒന്നിന് നാല് രൂപ നിരക്കില്‍ ലഭിക്കുമെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വിഭാഗം സഹമന്ത്രി മന്‍സുഖ് വ്യക്തമാക്കി.

60 ശതമാനം വിലക്കുറവിലാണ് സുവിധ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നത്. നേരത്തെ ഉത്പാദന ചെലവിനെ അടിസ്ഥാനപ്പെടുത്തിയാണ് പാക്കറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഈ വിലയില്‍ സബ്സിഡി നല്‍കി കൊണ്ടാണ് കുറഞ്ഞ തുകയില്‍ സുവിധ വിപണിയിലെത്തിയിരിക്കുന്നത്. ഇത് വില്‍പ്പന ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്‍സുഖ് വ്യക്തമാക്കി.

കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നതിനുള്ള പദ്ധതി 2018 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …