പാലാ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്:എറണാകുളം,കോന്നി,വട്ടിയൂര്‍ക്കാവ്,അരൂര്‍ ഒഴിവു വന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല

16 second read

ന്യൂഡല്‍ഹി:കേരളകോണ്‍ഗ്രസ് – എം നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന കേരളത്തിലെ പാലാ ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ സെപ്തംബര്‍ 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ചത്തീസ്ഗഡിലെ പട്ടികവര്‍ഗ മണ്ഡലം ദന്തേവാഡ, ത്രിപുരയിലെ പട്ടികജാതി മണ്ഡലം ബാദര്‍ഘട്ട് , ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍. ഇത് മൂന്നും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു. എല്ലായിടത്തും വോട്ടിംഗ് യന്ത്രവും വിവിപാറ്റും ഉപയോഗിക്കും.

അന്‍പത് വര്‍ഷത്തിലേറെ പാലാ എം.എല്‍.എ ആയിരുന്ന കെ.എം മാണി ഇക്കൊല്ലം ഏപ്രില്‍ 9നാണ് അന്തരിച്ചത്. അതേസമയം, കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍, എം.എല്‍.എആയിരുന്ന പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന മഞ്ചേശ്വരത്തും ഹൈബി ഈഡന്‍ (എറണാകുളം), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എ.എം ആരിഫ് (അരൂര്‍) അടൂര്‍ പ്രകാശ് (കോന്നി) എന്നിവര്‍ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഒഴിവു വന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല .

കൊലക്കേസില്‍ അലഹബാദ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ അശോക് ചന്ദേല്‍ അയോഗ്യനാക്കപ്പെട്ടതോടെയാണ് യു.പിയിലെ ഹാമിദ്പൂര്‍ സീറ്റ് ഒഴിഞ്ഞത്. സംസ്ഥാനത്തെ മറ്റ് 12 നിയമസഭാ മണ്ഡലങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡാവി മാവോയിസ്റ്ര് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ദന്തേവാഡ സീറ്റ് ഒഴിഞ്ഞത്. അഞ്ചു തവണ എം.എല്‍.എയായിരുന്ന ദിലീപ് സര്‍ക്കാരിന്റെ മരണത്തെതുടര്‍ന്നാണ് ത്രിപുരയിലെ ബാദര്‍ഘട്ടില്‍ ഉപതിരഞ്ഞെടുപ്പ്.

വോട്ടെടുപ്പ് : സെപ്തംബര്‍ 23

വോട്ടെണ്ണല്‍ : സെപ്തംബര്‍ 27

തിരഞ്ഞെടുപ്പ് വിജ്ഞാപനം: ആഗസ്റ്റ് 28

പത്രിക നല്‍കാനുള്ള അവസാന തീയതി : സെപ്തംബര്‍ 4

സൂക്ഷ്മപരിശോധന : സെപ്തംബര്‍ 5

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി : സെപ്തംബര്‍ 7

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …