കശ്മീരില്‍ പുതിയ യുഗം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

28 second read

ന്യൂഡല്‍ഹി കശ്മീരില്‍ പുതുയുഗത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കണ്ട സ്വപ്നമായിരുന്നു. ശ്യാംപ്രസാദ് മുഖര്‍ജിയുടെയും വാജ്പേയുടെയും സ്വപ്നമായിരുന്നു. കശ്മീരിന്റെ വികസനത്തിന് 370-ാംഅനുച്ഛേദം ഒരു തടസമായിരുന്നു. കശ്മീരില്‍ ഇതുവരെ വികസനം എത്തിയില്ല. അനുച്ഛേദം ജമ്മുകശ്മീരില്‍ തീവ്രവാദത്തിനും അഴിമതിക്കും കാരണമായി. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു. 370-ാം വകുപ്പ് കൊണ്ട് ജനങ്ങള്‍ക്കുണ്ടായ നേട്ടമെന്തെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …