പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം

16 second read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണ് കേരന്‍ സെക്ടറിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും സൈന്യം ശനിയാഴ്ച വൈകിട്ട് അറിയിച്ചു.

കേരന്‍ സെക്ടറിലെ സൈനിക പോസ്റ്റായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ നിയന്ത്രണ രേഖയിലുള്ള നുഴഞ്ഞുകയറ്റക്കാരുടെ മരിച്ചുകിടക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി 36 മണിക്കൂറിനകമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. വിനോദ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ഥാടകരോടും മടങ്ങിപ്പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …