രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ 5 വര്‍ഷം കൊണ്ടു വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്:കേരളത്തില്‍ 136 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഇത്തവണ അതു 190

17 second read

ന്യൂഡല്‍ഹി : രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ 5 വര്‍ഷം കൊണ്ടു വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2014ല്‍ 2226 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2018ല്‍ അത് 2967 എണ്ണമായി. 2006ല്‍ 1411 കടുവകളുണ്ടായിരുന്നതാണ് 12 വര്‍ഷം കൊണ്ട് ഇരട്ടിയായത്. പ്രതിവര്‍ഷം 6% വര്‍ധന.

2022ല്‍ കടുവകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാന്‍ ആണ് ആഗോളതലത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യ 4 വര്‍ഷം മുന്‍പു തന്നെ ലക്ഷ്യം നേടി. രാജ്യത്ത് കടുവകളുള്ള 21 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കേരളത്തില്‍ 190

2014ല്‍ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 136 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഇത്തവണ അതു 190 ആണ്. ഏറ്റവും കൂടുതല്‍ കടുവകളുള്ളത് മധ്യപ്രദേശില്‍- 526. മിസോറമിലും കിഴക്കന്‍ ബംഗാളിലും നേരത്തേ 3 എണ്ണം വീതമുണ്ടായിരുന്നത് 2018ല്‍ ഇല്ലാതായി.

രാജ്യത്തെ ഏറ്റവും മികച്ച കടുവ സങ്കേതം പെരിയാര്‍

കുമളി രാജ്യത്തെ ഏറ്റവും മികച്ച കടുവസങ്കേതം എന്ന ബഹുമതി പെരിയാറിന്. 2018ല്‍ രാജ്യത്തെ 50 കടുവസങ്കേതങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലില്‍ 93.75% നേട്ടം കൈവരിച്ചതിലൂടെയാണ് പെരിയാര്‍ ഒന്നാമത് എത്തിയത്. മാര്‍ക്കിന്റെ കാര്യത്തില്‍ മധ്യപ്രദേശിലെ പെഞ്ച് കടുവ സങ്കേതം പെരിയാറിനൊപ്പം എത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …