ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെച്ചു

16 second read

ശ്രീഹരിക്കോട്ട: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം അവസാന നിമിഷം മാറ്റിവെച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ട്ഡൗണ്‍ നിറുത്തിവച്ചതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായി വിക്ഷേപണം നടത്തുന്നതിന് അമ്പത്തിയാറ് മിനിന് മുമ്പ് റോക്കറ്രിന്റെ മൂന്നാം സ്റ്റേജില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിറച്ചു. ഈ ഇന്ധനം നിറച്ചാല്‍ അധിക നേരം വിക്ഷേപണത്തിനായി കാത്തിരിക്കാനാവില്ല.എന്നാല്‍ ഈ ഘട്ടത്തില്‍ റോക്കറ്രിന്റെ പ്രവര്‍ത്തനത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന സംശയം ഉന്നയിക്കപ്പെട്ടതോടെയാണ് കൗണ്ട് ഡൗണ്‍ നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ വിക്ഷേപണം ഒരു ദിവസത്തേക്കോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സമയത്തേക്ക് മാറ്രിവയ്‌ക്കേണ്ടി വരും. അടുത്ത വിക്ഷേപണ തിയതി പിന്നീടറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …