ആദ്യ 5ജി ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും

0 second read

ചൈനീസ് ബ്രാന്റായ വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും. ആന്‍ഡ്രോയിഡ് ഫോണുകളുടെ നിര്‍മാതാക്കളെന്ന നിലയില്‍ വാവേയുടെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് വാവെയുടെ പുതിയ ഫോണ്‍ എത്തുന്നത്.
ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആമസോണ്‍ ഇറ്റാലിയന്‍ വെബ്സൈറ്റില്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂലായ് 12 മുതല്‍ യുഎഇയിലും ഫോണ്‍ ലഭ്യമാവും.
കാഴ്ചയില്‍ നിലവില്‍ വിപണിയിലുള്ള മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്‌ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. എന്നാല്‍ 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

5ജി ബാലോങ് 5000 മോഡം ഇതില്‍ ചേര്‍ത്തു. ബാറ്ററി 4200 എംഎഎച്ച് ല്‍ നിന്നും 5000 എംഎഎച്ച് ആയി ഉയര്‍ത്തി. റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആക്കി.
അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിലാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് വാവേയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയിരിക്കുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…