അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യ കാഴ്ച്ചവെച്ചത് അസാമാന്യ പോരാട്ട വീര്യം. ഒരു സമനിലയുമെങ്കിലും അര്‍ഹിച്ച ടീമിന് നിര്‍ഭാഗ്യമാണ് തിരിച്ചടിയായത്. ആദ്യ പകുതിയുടെ അവസാനം മലയാളി താരം കെ.പി രാഹുലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് വിശ്വസിക്കാനാകാതെ നെടുവീര്‍പ്പിട്ട ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ജിക്സന്റെ ചരിത്ര ഗോളില്‍ പൊട്ടിത്തെറിച്ചു.
ഹാമിസ് റോഡിഗ്രസിന്റെയും വാല്‍ഡറാമ്മയുടെയും പിന്‍ഗാമികളെ വരിഞ്ഞു കെട്ടിയ ആദ്യ പകുതി. ഇടക്ക് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍. പതിനാറാം മിനുട്ടില്‍ അഭിജിത് സര്‍ക്കാരിന്റെ ഷോട്ട് കൊളംബിയന്‍ ഗോളിയുടെ ശരീരത്തില്‍ തട്ടി പുറത്തു പോയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോസ്റ്റില്‍ തട്ടി മടങ്ങിയ കെപി രാഹുലിന്റെ ഹാല്‍ഫ് വോളി. ഭാഗ്യം ഇന്ത്യക്കൊപ്പമല്ലെന്നു തോന്നിയ നിമിഷങ്ങള്‍. പാറ പോലെ ഉറച്ചു നിന്ന പ്രതിരോധത്തെ ഭേദിച്ചപ്പോഴെല്ലാം കൊളംബിയന്‍ മുന്നേറ്റത്തിന് മുന്നില്‍ കോട്ട കെട്ടിയ ഗോളി ധീരജ്.