എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടാക്സിവേയില്‍ നിന്നു തെന്നിമാറി

16 second read

മംഗളൂരു . മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ദുബായ് – മംഗലാപുരം വിമാനം ടാക്സിവേയില്‍ നിന്നു തെന്നിമാറി. ചക്രങ്ങള്‍ ചളിയില്‍ പൂണ്ടു. വൈകിട്ട് 5.40 നാണ് സംഭവം.യാത്രക്കാര്‍ സുരക്ഷിതര്‍. ദുബായില്‍ നിന്നെത്തിയ ഐഎക്സ് 384 നമ്പര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്.

ദുബായില്‍നിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ടാക്‌സിവേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം തിരികെ ടാക്സിവേയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …