പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു

16 second read

ഇസ്താംബുള്‍: റോഡില്‍ നില്‍ക്കുകയായിരുന്ന ഫ്യൂസി സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു. പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുമ്പേ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം പാളിയിരുന്നെങ്കില്‍ റോഡില്‍ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിതറിയേനെ.തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം.

ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്‌ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബന്ധത്തില്‍ താഴേക്കു വീണത്. ദോഹയുടെ അമ്മ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറല്‍ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കള്‍ പാരിതോഷികവും നല്‍കി.

സിസിടിവിയല്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അല്‍ജീരിയയില്‍ നിന്നും കുടിയേറിയതാണ് പതിനേഴുകാരനായ സബാത്. സംഭവം നടന്ന തെരുവിലെ വര്‍ക്ക്‌ഷോപ്പ് ജോലിക്കാരനാണ്. ദൃശ്യങ്ങള്‍ വൈറലായതോടെ പലസ്ഥലത്തുനിന്നും സാബിത്തിന് അഭിനന്ദന പ്രവാഹമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …