നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍ തീപിടിത്തം

16 second read

മുംബൈ: മസ്ഗാവ് ഡോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍ തീപിടിത്തം, ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റിട്ടുണ്ട്, ഇതു ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേ മുക്കാലോടെയായിരുന്നു സംഭവം. കപ്പലിലെ എയര്‍കണ്ടിഷന്‍ സംവിധാനത്തോടു ചേര്‍ന്നാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. രാത്രിയോടെ 9.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. കരാര്‍ ജീവനക്കാരനായ ബജേന്ദ്ര കുമാര്‍(23) ആണു മരിച്ചത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരണം.

ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചതായാണു വിവരം.ദക്ഷിണ മുംബൈയില്‍ സിഎസ്എംടി റെയില്‍വേ സ്റ്റേഷനു സമീപത്താണ് കപ്പല്‍ നിര്‍മാണശാലയായ ‘മസ്ഗാവ് ഡോക്’. കപ്പലിന്റെ 12704 യാര്‍ഡിലെ കപ്പലിന്റെ സെക്കന്റ് ഡെക്കിലാണ് തീപിടിച്ചത്. എന്നാല്‍ രണ്ടും മൂന്നും ഡെക്കുകളിലേക്ക് തീപടരുന്നത് വൈകിട്ട് ഏഴോടെ തടയാന്‍ സാധിച്ചു. തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തി. ‘ചെറിയ’ തീപിടിത്തമാണ് ഉണ്ടായതെന്നു മസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് (എംഡിഎസ്എല്‍) വക്താവ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …