മിസ്ഡ് കോള്‍ ചെയ്യുന്നവരെ നേരിട്ടുകാണുമെന്നു ബിജെപി

16 second read

ന്യൂഡല്‍ഹി: അംഗത്വമെടുക്കാന്‍ മിസ്ഡ് കോള്‍ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവര്‍ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നു ബിജെപി. ബൂത്തു തലങ്ങളില്‍ ഇതിനുള്ള സംവിധാനമുണ്ടാക്കും. അംഗത്വമെടുക്കുന്നുണ്ടെങ്കില്‍ ഫോം പൂരിപ്പിച്ചു നല്‍കണം. കഴിഞ്ഞ തവണയാണു മിസ്ഡ് കോളിലൂടെ അംഗത്വമെടുക്കുന്ന പദ്ധതി പാര്‍ട്ടി കൊണ്ടുവന്നത്.ഇതില്‍ കഴിഞ്ഞ വര്‍ഷം 2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവര്‍ത്തകരാകാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ന്‍ ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 10വരെ നടക്കും.

ബിജെപിക്കു താരതമ്യേന സ്വാധീനം കുറഞ്ഞ ദക്ഷിണേന്ത്യക്കായിരിക്കും ഇത്തവണ പ്രധാന്യമെന്ന് അംഗത്വപ്രചാരണത്തിന്റെ ചുമതലയുളള ദേശീയ വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …