കാണാതായ വ്യോമസേനയുടെ എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍

18 second read

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മെചൂകയില്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ മാസം മൂന്നിനു കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോ മേഖലയിലാണ് കണ്ടെത്തിയത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായവരില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഹെലികോപ്റ്ററുകളും സി-130ഉും ഉപയോഗിച്ചുള്ള തിരച്ചിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കവേയാണ് അവശിഷ്ടങ്ങളെ കുറിച്ച് സൂചന ലഭിച്ചത്. അസമിലെ ജോര്‍ഹത് വ്യോമതാവളത്തില്‍ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുള്‍പ്പെട്ട മേചുകയിലേക്കു കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മേചുക താവളം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …