ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം :ഫൊറന്‍സിക് പരിശോധനാഫലം

16 second read

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നല്‍കി. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തോടാണു പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്.

കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് മുറിവുകള്‍ പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ നേരത്തെ ശേഖരിച്ച് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …