മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രം :അമിത്ഷായുടെ ഓഫിസ്

16 second read

ന്യൂഡല്‍ഹി: മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറി ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്ത രാജ്‌നാഥ് സിങ്ങിന് ഇക്കുറിയും ആ വകുപ്പ് തന്നെ ലഭിക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും മുതിര്‍ന്ന അംഗമായ രാജ്‌നാഥ് സിങ്ങിനെ മറികടന്ന് അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയായിരുന്നു. അമിത് ഷായുടെ ഈ കടന്നു വരവായിരുന്നു മന്ത്രിസഭാ രൂപീകരണത്തിനിടെ ഇത്തവണ രാഷ്ട്രീയപരമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തീരുമാനവും. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …