ഗാന്ധിപ്രതിമകളും ഇന്ത്യന്‍ കറന്‍സിയിലെ ചിത്രവും നീക്കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്

55 second read

മുംബൈ: ലോകത്താകമാനമുള്ള ഗാന്ധിപ്രതിമകളും ഇന്ത്യന്‍ കറന്‍സിയിലെ ചിത്രവും നീക്കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ് വിവാദമാകുന്നു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണര്‍ നിഥി ചൗധരിയാണ് വിവാദ ട്വീറ്റ് കുറിച്ചത്.

കുറിപ്പ് ഇങ്ങനെ:

ഗാന്ധിയുടെ 150-ാം ജന്‍മദിനം എങ്ങനെ വ്യത്യസ്തമായി ആചരിക്കാം. കറന്‍സിയിലെ അദ്ദേഹത്തിന്റെ ചിത്രവും ലോകത്തെല്ലായിടത്തുമുള്ള പ്രതിമകളും നീക്കാം. അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനങ്ങളും റോഡുകള്‍ പുനര്‍നാമകരണം ചെയ്യാം. അതായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ആദരം. 30.01.1948ന് ഗോഡ്‌സെയ്ക്ക് നന്ദി.

ഗാന്ധിയെ നിന്ദിച്ചും ഘാതകനായ ഗോഡ്‌സെയ്ക്ക് നന്ദി പറഞ്ഞും കുറിപ്പിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. സംഭവം വിവാദമായതോടെ കുറിപ്പ് നീക്കം ചെയ്തു. പരിഹാസരൂപേണയാണ് കുറിപ്പെഴുതിയതെന്നും തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും നിഥി ചൗധരി പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …