നരേന്ദ്ര മോദി വീണ്ടും അധികാരമേറ്റതിന്റെ ആഘോഷം അബുദാബിയിലും

16 second read

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരമേറ്റതിന്റെ ആഘോഷം അബുദാബിയിലും. അഡ്‌നോക് ടവറില്‍ ഇന്ത്യന്‍ ദേശീയ പതാകയും പ്രധാന മന്ത്രിയുടെ ചിത്രവും ആലേഖനം ചെയ്താണ് ഇന്ത്യയോടും മോദിയോടുമുള്ള കൂറ് യുഎഇ പ്രകടിപ്പിച്ചത്. യുഎഇയുടെ ദേശീയ പതാകയ്‌ക്കൊപ്പം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളും നേതാക്കളുടെ ചിത്രവും മിന്നി മറയുമ്പോള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ഇഴയടുപ്പം കാണാനാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുവര്‍ണ കാലഘട്ടമാകും വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …