റിയാദ്: സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളെ ആഭ്യന്തരമന്ത്രാലയും തിരിച്ചറിഞ്ഞു. കലാശ്നിക്കോവ് തോക്കും മൂന്ന് മോലോറ്റോവ് കോക്ടെയ്ലും ഇയാളില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അല്‍ സലാം കൊട്ടാരത്തിന് സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്.
മന്‍സൂറിന് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്നും ഏതെങ്കിലും സായുധ സംഘവുമായി ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്താണ് ആക്രമണം നടത്താനുള്ള കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അര്‍ തുര്‍ക്കി പറഞ്ഞു.
വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ബിസിനസുകള്‍ നടത്തുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്. സൗദി രാജാവ് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനത്തിലാണ്.