കെസിഎ ഗോള്‍ഡന്‍ ജൂബിലി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു

17 second read

മനാമ: കേരള കാത്തലിക് അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎല്‍എ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ വര്‍ണാഭമായ ചടങ്ങില്‍ റിഫാ ക്ലബ് സെക്രട്ടറി അബ്ദുള്ള അല്‍ ദോസരി, ബഹ്‌റൈന്‍ മൊബിലിറ്റി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അലി അബ്ദുള്‍ അസീസ്, ഫാദര്‍ സജി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ സി എ പ്രസിഡണ്ട്  സേവി മാത്തുണ്ണി, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കാരക്കല്‍, ഐസിആര്‍എഫ് ചെയര്‍മാന്‍ അരുണ്‍ ദാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് നടന്ന പരിപാടിയില്‍, ബിസിനസ് രംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ച് നിറസാന്നിധ്യമായി ബഹ്‌റൈന്‍ മണ്ണില്‍ വിജയക്കൊടി നാട്ടിയ എം.ടി.മാത്യൂസിന് ഗോള്‍ഡന്‍ എക്‌സലന്‍സ് ബിസിനസ് അവാര്‍ഡ് നല്‍കി ആദരിച്ചു. മാതൃകാപരമായ 44 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, തന്റെ സമര്‍പ്പണം ആക്കുകയും മറ്റുള്ളവരിലേക്കും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പി. പി. ചാക്കുണ്ണിക്ക് മാന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …