വഴി തെറ്റി: പാക്കിസ്ഥാനില്‍ നിന്നെത്തിയ വിമാനം വ്യോമസേന തടഞ്ഞു

16 second read

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നു വ്യോമയാന അതിര്‍ത്തി ലംഘിച്ചെത്തിയ ജോര്‍ജിയന്‍ വിമാനം വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞു.
കറാച്ചിയില്‍നിന്നു ഡല്‍ഹിലേക്കു വരികയായിരുന്ന ജോര്‍ജിയന്‍ വിമാനമാണ് ജയ്പൂരില്‍ വ്യോമസേന തടഞ്ഞത്. ജയ്പൂരില്‍ ഇറക്കിയ വിമാനത്തിന്റെ പൈലറ്റിനെ വ്യോമസേന കസ്റ്റഡിയില്‍ എടുത്തു.

വ്യോമപാതയില്‍ നിന്നു മാറി വിമാനം സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തരമായി നിലത്തിറക്കാന്‍ വ്യോമസേന ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തെന്നും വിമാനം വഴി തെറ്റിവന്നതാകാമെന്നാണു പ്രാഥമിക നിഗമനമെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.എഎന്‍ 12 വിഭാഗത്തില്‍പ്പെട്ട വിമാനം വടക്കന്‍ ഗുജറാത്തില്‍ വച്ചാണു വ്യോമപാത ലംഘിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടനെ വ്യോമസേനയുടെ യുദ്ധവിമാനം വിമാനത്തെ പിന്തുടരുകയും ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …