സിനിമാ ചിത്രീകരണത്തിനിടെ സൈക്കിളില്‍നിന്ന് വീണ് രജീഷ വിജയന് പരിക്ക്

16 second read

കട്ടപ്പന: വാഴവരയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ഫൈനല്‍സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് സൈക്കിളില്‍നിന്ന് വീണ് കാലിന് പരിക്കേറ്റു. രജീഷയെ നായികയാക്കി പി.ആര്‍.അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. രജീഷ സഞ്ചരിച്ച സ്പോര്‍ട്സ് സൈക്കിളിന്റെ ചക്രത്തിനിടയില്‍ കമ്പ് കയറി മറിഞ്ഞാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണ്. ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷ ചെയ്യുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …