ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ റമസാന്‍ ഡ്രീം ഡ്രൈവ് ക്യാംപയിന്‍ ആരംഭിച്ചു

16 second read

മസ്‌കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ റമസാന്‍ ഡ്രീം ഡ്രൈവ് ക്യാംപയിന്‍ ആരംഭിച്ചു. ജൂണ്‍ 14 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷന്റെ ഭാഗമായി 10 ജീപ്പ് ഗ്രാന്‍ഡ് ചെറോകീ 4ഡബ്ല്യു ഡി സമ്മാനമായി ലഭിക്കും. രാജ്യത്തെ ഏതെങ്കിലും ലുലു ബ്രാഞ്ചില്‍ നിന്ന് 10 ഒമാന്‍ റിയാലിന്റെ സാധനം വാങ്ങുന്നവര്‍ക്ക് ഇ റാഫിള്‍ കൂപ്പണുകള്‍ ലഭിക്കും. അതിനായി കസ്റ്റമര്‍ കെയര്‍ വഴിയോ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യണം. ഇന്‍ഫോകോം ഒമാനുമായി സഹകരിച്ചാണ് ഇ റാഫിള്‍ പദ്ധതി.

സ്മാര്‍ട്ട് ടിവികള്‍, കുക്കിംഗ് റേഞ്ചസ്, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. ഈ മാസം 29, മെയ് ആറ്, 13, 20, 27, ജൂണ്‍ 12, 17, 19 തിയതികളില്‍ നറുക്കെടുപ്പുകള്‍ നടക്കും. കഴിഞ്ഞ 18 വര്‍ഷമായി തുടര്‍ച്ചയായി ഒമാനിലുടനീളം ഡ്രീം ഡ്രൈവ് പ്രമോഷന്‍ ലുലു വിജയകരമായി നടത്തുന്നുണ്ടെന്ന് ഒമാന്‍, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ.വി.ആനന്ദ് പറഞ്ഞു. ഉപഭോക്താക്കളുടെ പിന്തുണക്കും സഹായത്തിനും ഡ്രീം ഡ്രൈവ് പ്രമോഷനിലൂടെ അവര്‍ക്ക് ഉദാരമായി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് റീജ്യനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …