സ്ത്രീയ്ക്കൊപ്പം ഭര്‍ത്താവ് കാറില്‍ സഞ്ചരിച്ചത് കണ്ട ഭാര്യ “അത്” ഇടിച്ചു തകര്‍ത്തു

17 second read

ചിലി: മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ കറങ്ങുന്നത് കണ്ട ദേഷ്യത്തിലായ ഭാര്യ ഭര്‍ത്താവിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. യുവതി ഓടിച്ചിരുന്ന ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്.

ചിലിയിലെ അരിഗാ മേഖലയിലാണ് സംഭവം. നിരവധി ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു യുവതിയുടെ ആക്രമണം. ചുവന്ന നിറത്തിലുള്ള ബിഎംഡബ്ല്യു ആണ് ഭാര്യ ഓടിച്ചിരുന്നത്. കറുത്ത് കാറാണ് ഭര്‍ത്താവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കമ്പനി ഏതാണെന്ന് വ്യക്തമല്ല.

ഭാര്യ കാര്‍ ഓടിച്ചു പോകുമ്പോഴാണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കാറില്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തന്റെ കാറില്‍ ഭര്‍ത്താവിനെ പിന്തുടരുകയായിരുന്നു.

പിന്നീട് ഭര്‍ത്താവിന്റെ കാര്‍ നിര്‍ത്തി അവര്‍ പുറത്തിറങ്ങിയ ശേഷം ഭാര്യ തന്റെ ബിഎംഡബ്ല്യൂ മുന്നിലേക്ക് എടുത്ത് പല തവണ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ബോണറ്റിന് കേടുപാടുണ്ടാകുകയും മുന്നിലെ ഗ്ലാസിനുള്‍പ്പെടെ കേടുപാട് സംഭവിക്കുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…