ബോളിവുഡ് പരസ്യമേഖലയില്‍ വീണ്ടും മലയാളികള്‍ ശ്രദ്ധനേടുന്നു. പ്രശസ്ത ക്യാമറാമാന്‍ ഷൈജുഖാലിദും യുവ സംവിധായകന്‍ മഹേഷ് വെട്ടിയാറുമാണ് ഏറ്റവും ഒടുവിലായി മലയാളത്തില്‍നിന്ന് ഏറെ വെല്ലുവിളികളുള്ള ബോളിവുഡിന്റെ പരസ്യരംഗത്ത് സാന്നിധ്യമറിയിച്ചത്. ക്യൂ ടോണ്‍ ടൈല്‍സിനുവേണ്ടി അനില്‍ കപൂറിനെ നായകനാക്കിയാണ് ഇവര്‍ പരസ്യമൊരുക്കിയത്.
സന്തോഷ് ശിവനുംരാജീവ് രവിക്കും മധുനീലകണ്ഠനും ജോമോന്‍ ടി. ജോണിനും ശേഷമാണ് മലയാളസിനിമയില്‍നിന്ന് ഷൈജു ഖാലിദിന്റെ ബോളിവുഡ് പ്രവേശം.കുമ്പളങ്ങി നൈറ്റ്സ് വന്‍വിജയമായതിന് പിന്നാലെയാണ് ഷൈജു ഖാലിദ് ബോളിവുഡ് പരസ്യമേഖലയിലേക്ക്ക്യാമറ തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ ഛായാഗ്രഹണം ഷൈജുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇതുള്‍പ്പെടെ ഷൈജു ക്യാമറ ചലിപ്പിച്ച ചിത്രങ്ങളാണ് ബോളിവുഡിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പരസ്യത്തിനുശേഷം ചില ബോളിവുഡ് ചിത്രങ്ങള്‍ക്കുള്ള ക്ഷണവും ഷൈജുവിനെ തേടിയെത്തിയിട്ടുണ്ട്.
ബോളിവുഡിന്റെ പരസ്യമേഖലയിലേക്ക് കടന്നുചെല്ലുക അത്ര എളുപ്പമല്ല. പ്രിയദര്‍ശനെയും പ്രകാശ് വര്‍മയെയും പോലുള്ള ചുരുക്കം മലയാളികള്‍ക്കേ അതിനുസാധിച്ചിട്ടുള്ളൂ. ആ നിരയിലേക്കാണ് മഹേഷ് വെട്ടിയാര്‍ എത്തുന്നത്. മലയാളികളുടെ ഒരു കൂട്ടായ്മയാണ് ഈ പരസ്യത്തിന് പിന്നിലെന്നതും മറ്റൊരു സവിശേഷത. മുംബൈയില്‍ സ്ഥിരതാമസമാക്കിയ, കേരളത്തില്‍ വേരുകളുള്ള സതീഷ് ഫെന്നിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ്/ഡൂഡില്‍ബഗ് എന്ന ഏജന്‍സിയാണ് പരസ്യനിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.