ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൗരി ജില്ലയിലെ ലാന്‍സ്ഡൗണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ 19നാണ് സംഭവം നടന്നത്. കൊമേഴ്സ് അധ്യാപകന്‍ അഫ്സല്‍ മെഹബൂബ് ഖാന്‍ ആണ് ക്ലാസ് മുറിയില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവിടെ നിന്ന് താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്‌കോ ആക്ട് പ്രകാരം അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.