ജബല്‍ അഖ്ദഖറിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

16 second read

മസ്‌കത്ത്: ജബല്‍ അഖ്ദഖറിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് സാരമായി പരുക്കേറ്റു. ശ്രീലങ്കന്‍ സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.49ന് ആയിരുന്നു അപകടം. മരിച്ചവരെ കുറിച്ചും പരുക്കേറ്റവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പര്‍വ്വതത്തിന് മുകളില്‍ നിന്നും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം താഴേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്. ഇവരും ശ്രീലങ്കന്‍ സ്വദേശികളാണ്. റോയല്‍ ഒമാന്‍ പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …