ദുബായില്‍ വാഹനാപകടം: മലയാളി യുവതി മരിച്ചു

16 second read

ദുബായ്: വാഹനാപകടത്തില്‍ തിരുവല്ല തട്ടാംപറമ്പില്‍ വര്‍ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസ് മരിച്ചു. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കു പോകുമ്പോള്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. വര്‍ഗീസ് കോശിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. റീജ സംഭവ സ്ഥലത്ത് തന്നെമരിച്ചു.

പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: ക്രിസ് ആന്‍ വര്‍ഗീസ്, കെന്‍ കോശി വര്‍ഗീസ്. മരുമകന്‍: ഷോബിന്‍ വര്‍ഗീസ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …