ചാവേര്‍ എത്തിയത് അവന്തിപ്പോറയിലേക്കുള്ള ഇടവഴിയിലൂടെ..

17 second read

ശ്രീനഗര്‍: നാല്പത് സി.ആര്‍.പി.എഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ചാവേര്‍ എത്തിയത് അവന്തിപ്പോറയിലേക്കുള്ള ഇടവഴിയിലൂടെ. എന്‍.ഐ.എ.യുടെ പ്രാഥമികാന്വേഷണത്തിലാണ് ഇതേക്കുറിച്ച് സൂചന ലഭിച്ചത്.
ഭീകരന്‍ ആദില്‍ ദര്‍ ഉപയോഗിച്ചത് ചുവന്ന നിറത്തിലുള്ള മാരുതി ഈക്കോയാണെന്നാണ് അന്വേഷണസംഘത്തിന് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി. സ്‌കോര്‍പിയോയാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഈ വാഹനത്തിന്റേതെന്ന് കരുതുന്ന ബംബറിന്റെയും ആക്‌സിലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനുപയോഗിച്ച വാഹനത്തിന്റേതാണ് ഈ ഭാഗങ്ങള്‍ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. വാഹനനിര്‍മാതാക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം.
വ്യാഴാഴ്ച വൈകീട്ട് 3.15 -ന് സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനു നേരെയാണ് ഇടതുവശത്തുനിന്ന് ആദില്‍ ദര്‍ വാഹനം ഇടിച്ചുകയറ്റിയത്. സ്‌ഫോടനത്തിനു പത്തുമിനിറ്റു മുമ്പ് വാഹനവ്യൂഹത്തിനുനേരെ യുവാക്കള്‍ കല്ലെറിഞ്ഞിരുന്നതായി ആക്രമണത്തില്‍ പരിക്കേറ്റ സി.ആര്‍.പി.എഫ്. ജവാന്‍ മൊഴിനല്‍കി. ചുവന്നകാറാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് ജവാന്‍മാരും മൊഴിനല്‍കിയിട്ടുണ്ട്. ലെത്പുരയിലെ ലതൂമോഡില്‍നിന്ന് ദേശീയപാതയ്ക്കു സമാന്തരമായി വാഹനവ്യൂഹത്തിനൊപ്പം കാര്‍ പോകുന്നത് കണ്ടവരുണ്ട്. വാഹനവ്യൂഹത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഏതാനും മിനിറ്റിനുശേഷം ഈ വാഹനം ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 70 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ആര്‍.ഡി.എക്‌സും കെമിക്കല്‍ 90 എന്ന രാവസവസ്തുവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനുപയോഗിക്കുന്നതാണ് കെമിക്കല്‍ 90.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …