സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി

18 second read

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രണത്തിനു പിന്നിലുള്ളവരെ ശിക്ഷിക്കാന്‍ സേനകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ജനം അവരില്‍ വിശ്വാസമര്‍പ്പിച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാലിലെ പന്ധര്‍ക്കാവാഡയില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭജനത്തിനുശേഷം നിലവില്‍വന്ന ഒരു രാജ്യം ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പാപ്പരാവാനിരിക്കുന്ന ആ രാജ്യം ഇപ്പോള്‍ ഭീകരതയുടെ മറുപേരാണ്. പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി.ആര്‍.പി.എഫുകാരുടെ ത്യാഗം വെറുതേയാവില്ല” -അദ്ദേഹം പറഞ്ഞു.
ആദിവാസിക്കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏകലവ്യ മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം, അജ്നി-നാഗ്പുര്‍ പുനേത് തീവണ്ടി സര്‍വീസ്, സ്ത്രീകളുടെ സംഘങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …