രോഗികളാണോ…. ചികിത്സതേടി ഇവിടേക്ക് വരണ്ട…! പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നു: എച്ച്.എം.സി യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി അംഗങ്ങള്‍

16 second read

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ശരിയായ ചികില്‍സ നല്‍കാതെ അവരെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നതായി എച്ച്. എം .സി യോഗത്തില്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.വൈകീട്ട് രോഗികള്‍ എത്തിയാല്‍ അവരെ പേടിപ്പിച്ച് സ്വകാര്യ മെഡിക്കല്‍കോളേജിലേക്ക് അയയ്ക്കുകയാണ്. രാത്രി ഡ്യൂട്ടിക്ക് പരിചയമുള്ള ഡോക്ടര്‍മാരെ നിയോഗിക്കാറില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക് എത്തുന്ന ആശുപത്രി രോഗികള്‍ക്ക് പ്രയോജനം ഇല്ലാത്ത സ്ിഥിതിയാണെന്ന് അംഗങ്ങള്‍ പറഞ്ഞു.

ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ തങ്ങള്‍ക്കുണ്ടായ ചില ദുരനുഭവങ്ങളും അംഗങ്ങളില്‍ ചിലര്‍ യോഗത്തില്‍ വിശദീകരിച്ചു.
ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരുന്നതായി അംഗങ്ങള്‍ പറഞ്ഞു. രോഗികള്‍ വന്നാലുടന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ആദ്യം ഓടിയെത്തുന്നത് . ഇത് അടിയന്തിരമായി തടയണമെന്ന് അംഗങ്ങള്‍ പറഞ്ഞു.ആംബുലന്‍സ് സര്‍വീസുകളുടെ റേറ്റ് ഏകികരിക്കാനും ഫോണില്‍ ബന്ധപ്പെടാനും മറ്റുമായി ഒരു പി. ആര്‍.ഒയെ നിയോഗിക്കാന്‍ തീരുമാനിച്ചതായി ആര്‍. എം. ഒ ഡോ. ആശിഷ്‌മോഹന്‍ അറിയിച്ചു. ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി പൊലീസ്്, ആര്‍. ടി. ഒ എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു .

കഴിഞ്ഞ കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടും ആംബുലന്‍സ് റേറ്റ് കാഷ്വാലിറ്റിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാത്തത് അംഗങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കി. നിലവിലെ കോര്‍പ്പറേഷന്‍ ബാങ്കിലെആശുപത്രി അക്കൗണ്ട് എച്ച്. എം. സി അറിയാതെ ഒരു സ്വകാര്യ ബാങ്കിലേക്ക് മാറ്റാന്‍ തയാറായത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. എച്ച് എം സി തീരുമാനമെന്നും പറഞ്ഞ്തന്നെ തെറ്റിധരിപ്പിച്ച് അപേക്ഷയില്‍ ഒപ്പിട്ട് വാങ്ങിയതായി ചെയര്‍പേഴ്‌സണ്‍ ഗീതാ സുരേഷ് പറഞ്ഞു. പെയ്‌സിംഗ് മെഷീന്‍ സ്ഥാപിക്കാമെന്ന് എച്ച്.ഡി.എഫ്. സി ബാങ്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അക്കൗണ്ട് തുറന്നതെന്ന് സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ് പറഞ്ഞു.വിമര്‍ശനത്തെ തുടര്‍ന്ന് ഈ തീരുമാനവും പിന്‍വലിച്ചു. ബി ആന്റ് സി ബ്‌ളോക്കില്‍ കൊതുകുവല സ്ഥാപിച്ചതില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച ആര്‍ട്ട് കോ ലിമിറ്റഡില്‍ നിന്നും വിശദികരണം വാങ്ങാതെ വീണ്ടും കാഷ്വാലിറ്റി, എച്ച് എം സി പേവാര്‍ഡ് എന്നിവിടങ്ങളില്‍ കൊതുകു വല സ്ഥാപിക്കാന്‍ സൂപ്രണ്ട് അവരില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങിയത് വീണാ ജോര്‍ജ് എം എല്‍ എ ചോദ്യം ചെയ്തു. താന്‍ സൂപ്രണ്ടായി ചുമതല ഏല്‍ക്കും മുമ്പായിരുന്നു ഇത് നടന്നതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും മുന്‍ കമ്മിറ്റികളില്‍ പെ:ങ്കടുത്തതിനാല്‍ ഒഴിഞ്ഞ് മാറാന്‍ പറ്റില്ലെന്ന് എം എല്‍ എ പറഞ്ഞു. കാര്‍ഡിയാക് കാത്ത് ലാബിലെവിവിധ തസ്തികകളിലേക്കുള്ള നിയമനവും റദ്ദാക്കാന്‍ തീരുമാനിച്ചു. നിയമനങ്ങള്‍ കോര്‍ കമ്മിറ്റി കൂടി ചര്‍ച്ച ചെയ്ത ശേഷം എച്ച് എം സി അംഗികാരം നല്‍കാന്‍ തീരുമാനിച്ചു.

ആശുപത്രി സ്റ്റാഫ് നഴ്‌സുന്മാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് എം.എന്‍. രതി ആവശ്യപ്പെട്ടു. 13 പേരുടെ ഒഴിവുകളുണ്ട്. ഇതുകാരണം മറ്റുള്ളവര്‍ക്ക് അവധി നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ്. ജില്ലയില്‍ മൊത്തം 43 ഒഴിവുകളാണുള്ളത്. താത്കാലിക ഇന്റര്‍വ്യു നടത്തി ഒരു പട്ടിക തയാറാക്കി അടിയന്തിര ഘട്ടങ്ങളില്‍ നിയമനം നടത്താന്‍ കഴിയുമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ജനറല്‍ ആശുപത്രി വികസനത്തിനായി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപാ നീക്കിവെച്ചതായി ചെയര്‍പേഴ്‌സണ്‍ ഗീതാ സുരേഷ് പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ ഗീതാ സുരേഷ്‌ േയാഗത്തില്‍ അധ്യക്ഷത വഹിച്ചു. വീണാജോര്‍ജ് എം .എല്‍. എ നഗരസഭ ആരോഗ്യ സ്‌റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍,ആശുപത്രിസൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ്, ആര്‍. എം. ഒ ഡോ.ആശിഷ്‌മോഹന്‍, ഡോ. സിറില്‍ ജേക്കബ് കുര്യന്‍,ഡെപ്യൂട്ടി ഡി .എം. ഒ ഡോ.നന്ദിനി, വിവിധരാഷ്ട്രിയ കക്ഷി നേതാക്കളായ അമ്യതംഗോകുലം,എം. ജെ രവി, എന്‍. എ .നൈസാം,നൗഷാദ് കണ്ണങ്കര, റെനീസ് മുഹമ്മദ്, അബ്ദുള്‍ ഷുക്കൂര്‍, സുബിന്‍തോമസ്,പ്രസാദ് ജോണ്‍ മാമ്പ്ര, വി. എസ് അനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …