നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

17 second read

നെടുമ്പാശ്ശേരി: അത്താണിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വിമല്‍ ഷിബു (21), അജിത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ഥികളാണ്.
ശനിയാഴ്ച രാവിലെ 7.45 ഓടെ അത്താണി-മാഞ്ഞാലി റോഡിലാണ് അപകടം. കൊടുംവളവില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …