കോട്ടയം: മൂന്ന് ദിവസം മുമ്പ് അയര്‍കുന്നത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് കൊലപാതകമെന്നാണു പൊലീസ് നല്‍കുന്ന സൂചന.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഇയാള്‍ കുഴിച്ചിട്ടത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്.