മസ്‌കത്ത് കെഎംസിസി ശൈത്യകാല റിലീഫിലേക്ക് ഫണ്ട് നല്‍കി

16 second read

മസ്‌കത്ത്: മസ്‌കത്ത് കെ.എം.സി.സി അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന ശൈത്യകാല റിലീഫിലേക്ക് 300 കമ്പിളി പുതപ്പുകളുടെ ഫണ്ട് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്ക് അല്‍ ഖുവൈര്‍ ഏരിയ കെഎംസിസി പ്രസിഡന്റ് ബി.എസ്. ഷാജഹാന്‍ കൈമാറി.
ദേശീയ കമ്മിറ്റി നടപ്പിലാക്കുന്ന ശൈത്യകാല റിലീഫിലേക്ക് മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയും അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റിയുടേയും സഹായം വിലപ്പെട്ടതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും മസ്‌കത്ത് കെഎംസിസിയെ അഭിനന്ദിക്കുന്നതായും ചടങ്ങില്‍ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മസ്‌കത്ത് കെഎംസിസി മുന്‍ പ്രസിഡന്റ് കെ.പി. അബ്ദുല്‍ കരീം ഹാജി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബര്‍ക്ക, കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.കെ. റഫീഖ്, കേന്ദ്ര കമ്മിറ്റി അംഗം ശുഐബ് പാപിനിശേരി, അല്‍ ഖുവൈര്‍ ഏരിയ ജനറല്‍ സെക്രട്ടറി അന്‍സാര്‍ കൊടുങ്ങല്ലൂര്‍, മസ്‌കത്ത് കെഎംസിസി തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് ലത്തീഫ് അന്തിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …