കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹത്തിന് സമീപം രണ്ട് വയസോളം പ്രായമുള്ള കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ദൂരയാത്ര പോകുന്ന ലോറിഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്.
മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.യുവതിക്കൊപ്പമുണ്ടായിരുന്നു കുട്ടിക്ക് സംരക്ഷണമേര്‍പ്പെടുത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.