ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ വ്യാജ ഡോക്ടര്‍ നഗരസഭ വാടയ്ക്കല്‍ വാര്‍ഡ് ചക്കുംപറമ്പില്‍ വീട്ടില്‍ സി.ജെ. യേശുദാസ് (സാജന്‍ 42) കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രശസ്തമായ നിരവധി സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിയിരുന്നുവെന്ന് വ്യക്തമായി.
വര്‍ഷങ്ങളായി ചേര്‍ത്തല, അര്‍ത്തുങ്കല്‍, പള്ളിപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ‘ത്വക്ക്രോഗ വിദഗ്ദ്ധ’നായി പ്രാക്ടീസ് നടത്തുകയായിരുന്നു. പ്രീഡിഗ്രി പാസായശേഷം ഫിസിയോ തെറാപ്പി കോഴ്‌സിനു ചേര്‍ന്ന യേശുദാസ് കോഴ്‌സ് പൂര്‍ത്തിയാക്കാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പഠിക്കുകയാണെന്ന് മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയുമാണ് ‘ഡോക്ടര്‍’ ജീവിതം ആരംഭിച്ചത്. ഇതിനിടെ വിവാഹവും നടന്നു.
ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ട്രെയിനിംഗും ജനറല്‍ പ്രാക്ടീസും നടത്തിയിരുന്നു. വ്യാജമായി തയ്യാറാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യാജ എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റും കാട്ടിയാണ് സംസ്ഥാനത്തെ പല വന്‍കിട ആശുപത്രികളിലും യേശുദാസ് കടന്നുകൂടിയത്. വാടയ്ക്കലിലെ കുടുംബവീട്ടിലും ചേര്‍ത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിന് രോഗികളെയാണ് ദിവസേന ചികിത്സിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ വളരെ പെട്ടെന്ന് ഇയാള്‍ രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറുകയായിരുന്നു. ചേര്‍ത്തല ഐ.എം.എ യൂത്ത് ക്ലബ്ബ് സെക്രട്ടറിയാണെന്നാണ് യേശുദാസ് അവകാശപ്പെട്ടിരുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.എം. ടോമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, തിങ്കളാഴ്ച ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പരിശോധന കഴിഞ്ഞിറങ്ങിയ സമയത്താണ് യേശുദാസനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജനായി ജോലി നോക്കുന്ന ഡോക്ടറുടെ രജിസ്ട്രേഷന്‍ നമ്പരിലാണ് യേശുദാസ് വ്യാജമായി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. ഇയാളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ചേര്‍ത്തലയിലെ എക്‌സ്‌റേ, കിന്റര്‍ ഹോസ്പിറ്റല്‍, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹോസ്പിറ്റല്‍, പള്ളിപ്പുറം സെന്റ് തോമസ് ഹോസ്പിറ്റല്‍, എറണാകുളം പിഎസ്എം ഹോസ്പിറ്റല്‍, ചെങ്ങനാശ്ശേരി സെന്റ് ട്രീസ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലാണ് ട്രെയിനിംഗും പ്രാക്ടീസും