പെരുന്തല്‍മണ്ണ:സിപിഎം നേതാക്കളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഭര്‍തൃഗൃഹത്തില്‍ എത്തിയ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെഅമ്മായി അമ്മ സുമതി .വീട്ടിനുള്ളിലേക്ക് ഇരച്ചു കയറാനെത്തിയ കനകദുകര്‍ഗ്ഗയെ തടഞ്ഞതോടെ അമ്മായിഅമ്മയായ സുമതിയെ പിടിച്ചു തള്ളി താഴെയിട്ടു. ഇതോടെ അവിടെ കിടന്ന പട്ടിക കഷ്ണം എടുത്ത് സുമതി കനക ദുര്‍ഗ്ഗയെ അടിക്കുകയായിരുന്നു.അടികൊണ്ട കനകദുര്‍ഗ്ഗ അമ്മായി അമ്മയെ പൊതിരെ തല്ലി. രണ്ടുപേരെയും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് പിടിച്ചു മാറ്റിയത്. ഓട്ടോ വിളിച്ചു വരുത്തി കനകദുര്‍ഗ്ഗയെ കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.പിന്നീടാണ് അമ്മായി അമ്മ സുമതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുന്നത്.
ആദ്യം ആക്രമിച്ചത് അമ്മായി അമ്മ ആണ് എന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതിനാലാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.കനകദുര്‍ഗ്ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോഴാണ് സംഭവം നടക്കുന്നത്.
കനകദുര്‍ഗ്ഗയെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാനിംഗിന് വേണ്ടിയാണ് യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത്. സാരമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ആനമങ്ങാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലാണ് കനകദുര്‍ഗ ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് എടുത്ത അവധി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്.
ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു.തുടര്‍ന്നാണ് കനക ദുര്‍ഗ്ഗപെരുന്തല്‍മണ്ണയിലെ വസതിയിലേക്കെത്തിയത്.